കൊല്ലം: ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും നടക്കുന്ന ആരാധനാലയങ്ങളിലും പരിസരങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന താല്‍ക്കാലിക സ്റ്റാളുകള്‍, സ്ഥാപനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ കാര്‍ട്ടുകളിലും മറ്റും കൊണ്ടുനടന്ന് വില്ക്കുന്നവര് തുടങ്ങിയവര്‍ക്ക് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന് നിര്‍ബന്ധമാണെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും സഹിതം www.foscos.fssai.gov.in ല്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിക്കാം. ഭക്ഷ്യവസ്തുക്കള്‍ കാര്‍ട്ടുകളിലും മറ്റും കൊണ്ടുനടന്ന് വില്ക്കുന്നവര് ഫീസ് അടക്കേണ്ടതില്ല. ജില്ലയില്‍ ഏത് സ്ഥലത്തും ഇപ്രകാരം രജിസ്ട്രേഷന് നേടി കച്ചവടം നടത്താം. ഒരു വര്‍ഷത്തേക്കോ അഞ്ച് വര്‍ഷത്തേക്ക് ഒരുമിച്ചോ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് നേടാം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക