Tuesday, 4 March 2025

സഹോദരങ്ങൾ തമ്മിൽ വഴക്കിട്ട് പാലത്തിൽനിന്ന് ചാടി; ഒരാളെ കാണാതായി

SHARE


ആലപ്പുഴ: തുറവൂരിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ ഒരാളെ കാണാതായി. അരൂർ വട്ടക്കേരിൽ കേന്തം വെളിയിൽ സോണിയെയാണ് (36) കാണാതായത്. ഇന്നലെ രാത്രി 11 മണിയോടെ അരൂർ കുമ്പളം പാലത്തിൽ വച്ചായിരുന്നു സംഭവം. വഴക്കിനെത്തുടർന്ന് സഹോദരങ്ങളായ സോണിയും ചേട്ടൻ സോജിയും വീട്ടിൽ നിന്നിറങ്ങി അരൂർ കുമ്പളം പാലത്തിലെത്തി.പാലത്തിൽ വച്ച് വീണ്ടും വഴക്കായതോടെ സോണി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി. സോണിയെ രക്ഷപ്പെടുത്താൻ സോജിയും പിന്നാലെ ചാടിയെങ്കിലും ഒഴുക്കിൽപ്പെട്ട് സോണിയെ കാണാതാവുകയായിരുന്നു. പാലത്തിന്റെ തൂണിൽ പിടിച്ചിരുന്ന സോജിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. സോണിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user