Friday, 21 March 2025

എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തപ്പോൾ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

SHARE



ന്യൂഡല്ഹി: ഡല്ഹിയില് നിന്ന് ലഖ്നൗവിലെത്തിയ എയര് ഇന്ത്യ വിമാനത്തില് യാത്രക്കാരനെ മരിച്ച നിലയില് കണ്ടെത്തി. ആസിഫുള്ള അന്സാരി എന്നയാളാണ് കൊല്ലപ്പെട്ടത്.

രാവിലെ 8.10 ന് ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ശേഷം ക്രൂ അംഗങ്ങൾ യാത്രക്കാരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. വിമാനത്തിലുണ്ടായിരുന്ന ഡോക്ടർമാർ യാത്രക്കാരനെ പരിശോധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ. സംഭവത്തില് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user