കോതമംഗലം : മാമലക്കണ്ടത്ത് കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യുവാവിന് പരിക്ക്. സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. നേര്യമംഗലം ആവോലിച്ചാൽ സ്വദേശി തന്നിക്കുന്നേൽ ടി.ടി. രവി (40)യ്ക്കാണ് പരിക്കേറ്റത്. മാമലകണ്ടം ഇളംപ്ലാശേരി വനദുർഗാ ദേവി ക്ഷേത്രത്തിനു സമീപം ബാർബർ ഷോപ്പ് നടത്തുന്ന രവി വ്യാഴാഴ്ച രാത്രി 7.30ഓടെ സ്കൂട്ടറിൽ സഞ്ചരിക്കുന്പോൾ ഇളംപ്ലാശേരി ക്ഷേത്ര പരിസരത്തുവച്ചായിരുന്നു അപകടം. റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് രവി റോഡിൽ വീഴുകയായിരുന്നു. ഉടനെ അതുവഴി വന്ന ഓട്ടോറിക്ഷയിലെ യാത്രക്കാർ രവിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കാലിനും തലയ്ക്കും അസ്വസ്ഥത അനുഭവപ്പെടുന്ന രവി കോതമംഗലത്ത് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക