വണ്ടൂർ: ശക്തമായ കാറ്റിലും മഴയിലും വണ്ടൂരിൽ കനത്ത നാശം നേരിട്ടു. ഇന്നലെ മൂന്നുമണിയോടെ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വാണിയന്പലത്ത് വിദ്യാലയത്തിന്റെ മേൽക്കുരയുടെ സീലിംഗ് തകർന്നു. 250 ലേറെ വരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വണ്ടൂർ വാണിയന്പലം എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് ചടങ്ങ് നടക്കുന്നതിനിടെയാണ് കാറ്റ് വീശിയത്. ഉടൻ അധ്യാപകർ കുട്ടികളെ വരാന്തയിലേക്ക് സുരക്ഷിതമായി മാറ്റി. അടുത്ത നിമിഷം മേൽക്കൂരയുടെ ആസ്പറ്റോസ് ഷീറ്റ് നീങ്ങുകയും ക്ലാസ് മുറിയിലേക്ക് വെള്ളം ഇറങ്ങുകയുമായിരുന്നു. അതോടൊപ്പം ശക്തമായ കാറ്റിൽ സീലിംഗ് തകർന്ന് ക്ലാസ് മുറിയിലേക്ക് പതിക്കാൻ തുടങ്ങി. രണ്ട് ക്ലാസ്മുറികളുടെ സീലിംഗ് പൂർണമായും തകർന്നിട്ടുണ്ട്. മറ്റു ക്ലാസ് മുറിയിലേക്ക് വെള്ളം ഇറങ്ങിയിട്ടുണ്ട്. ഫാൻ അടക്കമുള്ള ഉപകരണങ്ങളും നശിച്ചു. കുട്ടികൾ അത്ഭുകരമായാണ് രക്ഷപ്പെട്ടതെന്നും വേണ്ടത് ഉടൻ ചെയ്യുമെന്നും സ്ഥലം സന്ദർശിച്ച ശേഷം വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന പറഞ്ഞു. വിദ്യാലയത്തിനു തൊട്ടടുത്തുള്ള വാണിയന്പലം റെയിൽവേ സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്കും കാറ്റിൽ മരക്കൊന്പുകൾ പൊട്ടിവീണിട്ടുണ്ട്. ആളപായമില്ല.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക