പള്ളിവാസൽ: ആദ്യ കാലത്ത് മൂന്നാറിൽ ഉണ്ടായിരുന്ന തീവണ്ടിയുടെ സ്റ്റീലോക്കോമോട്ടീവ് എൻജിൻ മാതൃകയിൽ കഫെയും ആധുനിക കാലത്തെ ബോഗിയുടെ മാതൃകയിൽ ടോയ്ലറ്റ് കോംപ്ലക്സും ഒരുക്കി പള്ളിവാസൽ പഞ്ചായത്ത്. ടേക്ക് എ ബ്രേക്ക് ആൻഡ് വാച്ച് ടവർ എന്ന പേരിൽ വ്യത്യസ്തമാർന്ന വിശ്രമകേന്ദ്രമാണ് കരടിപ്പാറ വ്യൂ പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. കഫേ, വാച്ച് ടവർ, ചിൽഡ്രൻസ് പാർക്ക്, ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയ സൗകര്യങ്ങളാണ് വിനോദസഞ്ചാരികൾക്കായി നിർമിച്ചത്. പഞ്ചായത്തും ശുചിത്വമിഷനും ചേർന്നാണ് 45 ലക്ഷം രൂപ ഉപയോഗിച്ച് വിശ്രമകേന്ദ്രം ഒരുക്കിയത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക