അദിദാല സ്വര്‍ണലത, ജെ പാവനി എന്നിവരാണ് ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ നിന്നും ശിവന്റെയും പാര്‍വതി ദേവിയുടെയും വിഗ്രഹങ്ങള്‍ മോഷ്ടിച്ചത്. എന്‍ബിടി നഗറിലാണ് ഇവര്‍ താമസിക്കുന്നത്.
2018നും 2021നുമിടയില്‍ സ്വര്‍ണലതയുടെ ഭര്‍ത്താവുള്‍പ്പെടെ നാലുപേര്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെ സ്വര്‍ണലത മാനസികമായി തളര്‍ന്നു. ഈ സമയത്താണ് വീടിനടുത്തുള്ള ഒരു ജ്യോത്സ്യനെ സ്വര്‍ണലത കണ്ടത്. അദ്ദേഹം വീട്ടില്‍ ദിവസവും പൂജ ചെയ്യാന്‍ സ്വര്‍ണലതയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിത്യപൂജയ്ക്കായി വിഗ്രഹങ്ങള്‍ വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാല്‍ അവ മോഷ്ടിക്കാന്‍ ഇവര്‍ തീരുമാനിച്ചു.
അങ്ങനെയാണ് വിനായക ക്ഷേത്രത്തിലെ രണ്ട് വിഗ്രഹങ്ങള്‍ സ്വര്‍ണലതയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ വിഗ്രഹങ്ങള്‍ മോഷ്ടിക്കാനുള്ള അവസരം നോക്കി നടക്കുകയായിരുന്നു സ്വര്‍ണലതയെന്ന് എസിപി പി. വെങ്കട്ട രമണ പറഞ്ഞു. മോഷണം നടത്തിയ രണ്ട് സ്ത്രീകളെയും പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V