കല്ലുവാതുക്കൽ: സമുദ്ര ലൈബ്രറി ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബും അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനമായ ജൻ ശിഷൺ സൻസ്ഥാനും ചേർന്ന് ബേക്കറി വിഭവങ്ങൾ നിർമിക്കാൻ പഠിപ്പിക്കുന്ന സൗജന്യ ഫുഡ് പ്രോസസിംഗ് കോഴ്സ് ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജൻ ശിഷൺ സൻസ്ഥാൻ കൊല്ലം ഡയറക്ടർ ഉഷാറാണി മുഖ്യാതിഥിയായി. സമുദ്ര ലൈബ്രറി ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി എൻ. ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. ക്ലബ്പ്രസിഡന്റ് റൂവൽ സിംഗ്, ഡോ ആർ. ജയചന്ദ്രൻ, സമുദ്ര ഫോക് ലോർ അക്കാദമി ചെയർമാൻ അജിത് ലാൽ, സമുദ്രതീരം മതേതര വയോജന കേന്ദ്രം പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക