കോഴിക്കോട്: തിക്കോടി കോടിക്കൽ കടലിൽ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോടിക്കൽ പുതിയവളപ്പിൽ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്. പരിക്കേറ്റ പീടിക വളപ്പിൽ ദേവദാസൻ, പുതിയ വളപ്പിൽ രവി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാലോടെയാണ് ഇവർ മത്സ്യബന്ധനത്തിനായി പുറംകടലിലേക്ക് പോയത്. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക