റായ്പൂര്‍: ചത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നിരവധി ആയുധങ്ങളും സുരക്ഷാസേന കണ്ടെടുത്തു. ദൗത്യത്തിനിടെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക