വിവാഹമോചനത്തിന് നോട്ടീസ് നൽകിയതിനുള്ള വൈരാഗ്യത്തിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എറണാകുളം ചെറായിയിലാണ് സംഭവം. ചെറായി പുത്തലത്ത് നവിതയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പറവൂര്‍ കുഞ്ഞിത്തൈ മടത്തുശ്ശേരി പ്രശാന്ത് (44) ആണ് പിടിയിലായത്.
വിവാഹമോചനത്തിനായുള്ള കേസ് നടത്തുന്നതിനെത്തുടർന്ന് നവിതയും പ്രശാന്തും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നവിതയുടെ വീടിന് പുറത്തുള്ള കുളിമുറിയിൽ ഒളിച്ചിരുന്നാണ് പ്രതി ഭാര്യയെ അകക്രമിച്ചത്. ഭാര്യ കുളിക്കാൻ എത്തിയപ്പോൾ പ്രതി ഒളിച്ചിരുന്ന പ്രശാന്ത് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പുറത്തും വയറ്റിലും കയ്യിലും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നവിതയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക