അഞ്ചൽ: അഞ്ചൽ പഞ്ചായത്തിന്റെ പനയഞ്ചേരി ഹോമിയോ ആശുപത്രിയിൽ മരുന്ന് എടുത്ത് നൽകാൻ ഫാർമസിസ്റ്റ് ഇല്ല. പലതവണ പഞ്ചായത്ത് ഭരണസമിതിയിൽ ഇക്കാര്യം ഉന്നയിച്ചിട്ടും നടപടി ഉണ്ടാകാത്തത്തിൽ പ്രതിഷേധിച്ച് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ തോയിത്തല മോഹനൻ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. കഴിഞ്ഞ നാലുവർഷമായി ഭരണസമിതി യോഗത്തിൽ വിഷയം ഉന്നയിച്ചു വരികയായിരുന്നു. പഞ്ചായത്ത് അഭിമുഖ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്നാൽ നിയമനം നടത്തിയില്ല. ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ അറ്റൻഡറും സ്വീപ്പറുമാണ് മരുന്നുകൾ എടുത്ത് നൽകുന്നത്. മരുന്നിന്റെ സ്റ്റോക്കിൽ അടുത്തിടെ വലിയ കുറവ് കണ്ടെത്തിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ല. അഭിമുഖം നടന്നതോടെ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അതിനാലാണ് നിയമനം വൈകിയതെന്നും ഈയാഴ്ച നിയമനം നടക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ്, സെക്രട്ടറി രഞ്ജൻ എന്നിവർ പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക