കൊടുമൺ: ചന്ദനപ്പള്ളി ജംഗ്ഷനിൽ പട്ടാപ്പകൽ കാട്ടുപന്നിയുടെ വിളയാട്ടം. പാഞ്ഞെത്തിയ കാട്ടുപന്നി കടയുടെ വാതിലിന്റെ ഗ്ലാസ് തകർത്തു. കടയ്ക്കുള്ളിൽ കടന്ന കാട്ടുപന്നി നാശനഷ്ടം വരുത്തി . രണ്ട് കാട്ടുപന്നികളാണ് ആക്രമണം നടത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ഓടി വന്ന കാട്ടുപന്നികൾ ജംഗ്ഷനിലെ അമ്മു സ്റ്റോഴ്സിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത് കടയ്ക്കുള്ളിലേക്ക് കയറുകയായിരുന്നു. ഈ സമയം കടയ്ക്കുള്ളിൽ ആരും ഉണ്ടായിരുന്നില്ല. ഉടമ പുറത്തേക്ക് പോയ സമയമാണ് സംഭവം. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്റ്റേഷനറിസാധനങ്ങളും തകർത്തു. റോഡിൽ നിന്നവർക്കുനേരെയും ആക്രമണ ശ്രമമുണ്ടായി. സ്കൂട്ടർ യാത്രക്കാരെയും ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. ചന്ദനപ്പള്ളിയിൽ രൂക്ഷമായ കാട്ടുപന്നി ശല്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പകൽപോലും ഇറങ്ങി നടക്കാനാകാത്ത സ്ഥിതിയാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക