പാലക്കാട് അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ കൊലപ്പെടുത്തി. പാക്കുളം അഗളി ഒസത്തിയൂരിലെ ഈശ്വരനെ (58) ആണ് മക്കളായ രാജേഷും രഞ്ജിത്തും അടിച്ചു കൊലപ്പെടുത്തിയത്.ഒസത്തിയൂരിലാണ് ഈശ്വരൻ രണ്ടു ആൺമക്കൾക്കും ഒരു മകൾക്കുമൊപ്പം താമസിക്കുന്നത്. മക്കൾ അച്ഛനെ വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം മക്കൾ വീട്ടിൽ തന്നെ തുടർന്നു. ഒടുവിൽ നാട്ടുകാർ അറിയിച്ചതിന്നെ തുടർന്നാണ് അഗളി പൊലീസെത്തി ഇവരെ പിടികൂടിയത്. മക്കൾ മദ്യലഹരിയിലായിരുന്നു. ഈശ്വരന്‍റെ ഭാര്യ വർഷങ്ങൾക്കു മുമ്പേ വീടുവിട്ടു പോയിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക