Thursday, 27 March 2025

പ്ര​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ഞ്ച​ര​ക്കോ​ടി ത​ട്ടി​; യു​വാ​വി​നെ ഇ​ന്‍റ​ർ​പോ​ൾ അ​റ​സ്റ്റ്‌​ചെ​യ്തു.

SHARE



ക​ണ്ണൂ​ർ: ദു​ബാ​യി​ൽ പ്ര​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ഞ്ച​ര​ക്കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റേ​യും കേ​ര​ള പോ​ലീ​സി​ന്‍റേ​യും സ​ഹാ​യ​ത്തോ​ടെ ഇ​ന്‍റ​ർ​പോ​ൾ അ​റ​സ്റ്റ്‌​ചെ​യ്തു. ചെ​റു​കു​ന്ന് മു​ണ്ട​പ്രം സ്വ​ദേ​ശി വ​ള​പ്പി​ലെ പീ​ടി​ക​യി​ലെ വി.​പി. സ​വാ​ദി​നെ (30) ആ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ​യ്യ​ന്നൂ​ർ പാ​ല​ക്കോ​ട്ടു​നി​ന്ന്‌ അ​റ​സ്റ്റ്‌​ചെ​യ്ത​ത്. പ​ട്യാ​ല അ​സി​സ്റ്റ​ന്‍റ് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​ശേ​ഷം നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​ണെ​ന്ന് ക​രു​തു​ന്നു. ഒ​ന്നാം പ്ര​തി ക​ണ്ണൂ​ർ​സി​റ്റി​യി​ലെ യു​വാ​വി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user