ലോസ് ആഞ്ചലസ്: പൈലറ്റ് പാസ്പോർട്ട് മറന്നതിനെ തുടർന്നു യുഎസിൽനിന്ന് ചൈനയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു. അമേരിക്കയില്‍നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പൈലറ്റുമാരില്‍ ഒരാളാണ് പാസ്പോര്‍ട്ട് എടുക്കാന്‍ മറന്നത്. വിമാനം യാത്രപുറപ്പെട്ട് രണ്ട് മണിക്കൂറിനുശേഷമാണ് പൈലറ്റിന് പാസ്പോർട്ടിന്റെ കാര്യം ഓർമവന്നത്. 257 യാത്രക്കാരും 13 ജീവനക്കാരുമായാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 787 വിമാനം പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ലോസ് ആഞ്ചലസിൽനിന്നു ഷാങ്ഹായിയിലേക്ക് സര്‍വീസ് ആരംഭിച്ചത്. തിരിച്ചു പറന്ന വിമാനം സാന്ഫ്രാന്സിസ്കോയിലിറങ്ങി. ശേഷം രാത്രി ഒന്‍പതോടെ പുതിയ ക്രൂവുമായി വിമാനം വീണ്ടും ഷാങ്ഹായിയിലേക്ക് പുറപ്പെടുകയും ചെയ്തു. പൈലറ്റിന് സംഭവിച്ച അബദ്ധത്തെ തുടര്‍ന്ന് വിമാനം ചൈനയിലെത്താന്‍ ആറുമണിക്കൂര്‍ വൈകുകയും ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക