പാലപ്പിള്ളി: ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അരക്കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. വനമേഖലയിലേക്ക് അനുവദിച്ച രണ്ടുകോടി രൂപയിൽ മണ്ഡലം ആസ്തി വികസനഫണ്ടിൽനിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണു ചിമ്മിനിയിൽ തുടങ്ങിയത്. ടോയ്ലറ്റ് ബ്ലോക്കുകൾ, കഫ്റ്റേരിയ, പ്രവേശന കവാടം എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിക്കായി ടൂറിസം വകുപ്പ് അനുവദിക്കുന്ന 50 ലക്ഷം രൂപയുടെ പണികളും ഉടൻ ആരംഭിക്കുമെന്നും പദ്ധതി ഉദ് ഘാടനം ചെയ്ത കെ.കെ. രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. സോളാർ ബോട്ട് ഉൾപ്പെടെയുള്ള നിരവധി സംവിധാനങ്ങൾ രണ്ടാംഘട്ടത്തിൽ ഏർപ്പെടുത്തും. 2025 വർഷത്തെ സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപ ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ടെന്നും കാലതാമസംകൂടാതെ പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപിയ സുരേഷ് അധ്യക്ഷത വഹിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.കെ. സദാശിവൻ, അൽജോ പുളിക്കൻ, പഞ്ചായത്ത് അംഗം സി.എസ്. അഷ്റഫ്, പീച്ചി വൈൽഡ് ലൈഫ് വാർഡൻ വി.ജി. അനിൽകുമാർ, അസി. വൈൽഡ് ലൈഫ് വാർഡൻ കെ.എം. മുഹമ്മദ്റാഫി, ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ അരുൺലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക