
കൊല്ലം : ചടയമംഗലം കെ എസ് ഇ ബി ഓഫീസിന് എതിർവശം എം സി റോഡിന് സമീപം ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റ് തുറക്കുന്നത് തടയണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ബിവറേജസ് കോർപ്പറേഷൻ എം ഡിയോട് റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ആണ് ഷോപ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കൊടുംവളവായതിനാൽ അപകടസാധ്യത കൂടുതലാണെന്ന് പരാതിയിൽ കോർപറേഷനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. നിലവിൽ അപകടങ്ങൾ പതിവായ സ്ഥലത്ത് മദ്യശാല തുറന്നാൽ അപകടങ്ങൾ വർധിക്കുമെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കൊടുംവളവിൽ തന്നെ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്നത് കെട്ടിട ഉടമയെ സഹായിക്കാൻ വേണ്ടിയാണെന്നാണ് പരാതിൽ ഉന്നയിച്ചിട്ടുള്ള ആരോപണം. മദ്യശാല തുടങ്ങുന്നതിന് മുമ്പ് പോലീസിന്റെയും മോട്ടോർ വെഹിക്കിൾ വകുപ്പിന്റെയും ഉപദേശം തേടണമെന്നും പരാതിയിൽ പറയുന്നു. പ്രദേശവാസിയാണ് പരാതി നൽകിയത്. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക