കൊച്ചി: കൊച്ചിയിലെ ലഹരി ഇടപാട് കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കോട്ടയം ചിങ്ങവനം സ്വദേശിയും ലഹരി ഇടപാടുകാരുടെ ഇടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള സുസിമോള് എം. സണ്ണി(26), ആലുവ ചെങ്ങമനാട് സ്വദേശിയും ‘പൂത്തിരി’ എന്ന് വിളിപ്പേരുള്ള അമീര്‍ സുഹൈല്‍ (25) എന്നിവരെ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. കേസിലെ മൂന്നും നാലും പ്രതികളായ വൈപ്പിന്‍ സ്വദേശി കെ.എ. അജ്മല്‍ (24) അങ്കമാലി പുളിയനം സ്വദേശി എല്‍റോയ് വര്‍ഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. കേസില്‍ 14 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതികളെ എറണാകുളം സബ് ജയിലേക്ക് മാറ്റി. 2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷത്തോളം രൂപ വിലവരുന്ന 350 ഗ്രാം എംഡിഎംഎയുമായി പ്രതികള്‍ പിടിയിലായത്. ഉദ്യോഗസ്ഥരെ സ്പ്രിംഗ് ബാറ്റണ്‍ ഉപയോഗിച്ച് ആക്രമിച്ച് കടന്നുകളയാനും പ്രതികള്‍ ശ്രമം നടത്തിയിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക