മഞ്ചേരി: ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ത്യൻ നിർമിത വിദേശ മദ്യം വാങ്ങി അനധികൃതമായി സ്റ്റോക്ക് ചെയ്യുകയും ആവശ്യക്കാർക്ക് സ്കൂട്ടറിൽ എത്തിച്ചു നൽകുകയും ചെയ്യുന്ന യുവാവിനെ മഞ്ചേരി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ. വിജയനും സംഘവും അറസ്റ്റ് ചെയ്തു. അരീക്കോട് ചെമ്രക്കാട്ടൂർ നെച്ചിപ്പറന്പിൽ വീട്ടിൽ ഷിബിൻ (35) ആണ് അറസ്റ്റിലായത്. എക്സൈസ് നിരീക്ഷണത്തിലായിരുന്ന പ്രതി ഞായറാഴ്ച വൈകുന്നേരം ചെമ്രക്കാട്ടൂർ കാവനൂർ റോഡിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ മുന്പും സമാനമായ കേസുകളിൽ പ്രതിയായിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.പി. സാജിദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ. ജിഷിൽ നായർ, ടി. ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആതിര എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക