കൈപ്പറമ്പ്: പുറ്റേക്കര സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായ അഗ്നിബാധ പരിഭ്രാന്തി പരത്തി. കുടിവെള്ള പദ്ധതിക്കായി എത്തിച്ച ജൽ ജീവന്റെ പൈപ്പുകൾ കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. കനത്ത ചൂടിൽ പ്ലാസ്റ്റിക് പൈപ്പുകൾ കത്തിയമർന്നതോടെ പരിസരമാകെ പുക മാലിന്യവും നിറഞ്ഞു. സ്കൂൾ പ്രവർത്തി ദിവസമായതിനാൽ തീപിടിത്തം വലിയ ആശങ്ക സൃഷ്ടിച്ചു. ഗ്രൗണ്ടിനോട് ചേർന്നുള്ള ഹയർസെക്കൻഡറി ബ്ലോക്കിലെ പ്ലസ് വൺ, പ്ലസ് ടു, വിദ്യാർഥികളെ പുക മാലിന്യമുയർന്നതോടെ വീടുകളിലേക്ക് പറഞ്ഞയച്ചു. കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സീനിയർ ഫയർ ഓഫീസർ ഡിക്സൺ മാത്യു, മറ്റ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ ഡിബിൻ, ടോണി ജോസ്, ആർ.കെ. ജിഷ്ണു, എം. റഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക