വെള്ളറട: വാഴിച്ചലെ കോളജിൽ വിദ്യാര്‍ഥി സംഘർഷം. കോളജിലെ രണ്ടാംവർഷ ബികോം ഫിനാന്‍സ് വിദ്യാര്‍ഥി ജിതിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ എസ്.ആർ ആദിഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു മര്‍ദനം നടന്നത്. സഹവിദ്യാര്‍ഥി ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും ആക്രമണം തുടരുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ജിതിനും മറ്റൊരു വിദ്യാര്‍ഥിയുമായി കോളജ് പരിസരത്ത് വാക്കേറ്റവും കൈയ്യാങ്കളിയും നടന്നിരുന്നു. ഈ വിഷയത്തില്‍ അന്ന് ആദിഷ് ഇടപെട്ടതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്. മര്‍ദനമേറ്റ ആദിഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. മകനെ മര്‍ദിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിഷിന്റെ അച്ഛന് ശ്രീകുമാര്‍ ആര്യംകോട് പോലീസിനും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക