Saturday, 22 March 2025

മലപ്പുറത്ത് പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് എത്തിയ കുട്ടികൾ തമ്മിൽ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്ക്

SHARE



മലപ്പുറത്ത് പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് എത്തിയ കുട്ടികൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11:30 ഓടെയാണ് സംഭവം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ തമ്മിലുണ്ടായ വാക്ക് തർക്കം കയ്യാങ്കളിയിലേക്കും സംഘർഷത്തിലേക്കും വഴിമാറുകയായിരുന്നു. ഒരു വിദ്യാർത്ഥി കൈവശം ഉണ്ടായിരുന്ന മൂർച്ചയേറിയ വസ്തുകൊണ്ട് മറ്റു കുട്ടികളെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു . മുൻപ് ഈ സ്കൂളിൽ നിന്ന് പുറത്താക്കിയ പരീക്ഷയെഴുതാൻ മാത്രം അനുമതിയുള്ള ഒരു കുട്ടിയാണ് മറ്റ് കുട്ടികളെ ആക്രമിച്ചത് എന്നാണ് പ്രാഥമിക വിവരം.അക്രമ സ്വഭാവമുള്ള കുട്ടിയെ മുൻപ് സ്കൂളിൽ നിന്ന് പുറത്താക്കുകയും ഡിഡിഇയുടെ അനുമതിയോടെ തിരികെ സ്കൂളിൽ പ്രവേശിപ്പിച്ചതുമായിരുന്നു .

മുൻപുണ്ടായിരുന്ന പ്രശ്നങ്ങളാണ് പരീക്ഷയ്ക്കുശേഷം വീണ്ടും സംഘർഷങ്ങൾക്ക് വഴിയൊരുക്കിയത്. ഇപ്പോൾ പരിക്കേറ്റ കുട്ടികളും ആക്രമിച്ചവരും തമ്മിൽ മുൻപും കയ്യാങ്കളിയും സംഘർഷവും ഉണ്ടായിട്ടുണ്ട്.ആയുധം കൊണ്ട് ആക്രമിച്ച വിദ്യാർത്ഥിയുടെ കൂടെയുണ്ടായിരുന്ന രണ്ടു പേരാണ് ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവരാണ് രണ്ടുപേരും എന്നതുകൊണ്ട് ചട്ടങ്ങൾ പ്രകാരമാണ് പോലീസിന്റെ തുടർനടപടികൾ.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user