ഹരിപ്പാട്: പള്ളിപ്പാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ തരിശുനിലങ്ങളും പുഞ്ചനിലങ്ങളും വ്യാപകമായി നികത്തുന്നത് തുടരുകയാണ്. കളക്ടറുടെ ഉത്തരവിനെ പോലും കാറ്റിൽപറത്തി ക്കൊണ്ടാണ് രാത്രിയുടെ മറവിൽ ടിപ്പർ ലോറികളിൽഗ്രാവലടിക്കുന്നത്. പത്താം വാർഡിൽ പറയകാട്ടിൽ, പന്ത്രണ്ടാം വാർഡിൽ പേറുകാട്ട് പള്ളിക്ക് വടക്ക്, നാലാം വാർഡിൽ പറയങ്കേരിൽ, ഒന്നാം വാർഡിൽ വഴുതാനം എന്നിവിടങ്ങളിലാണ് തരിശുനിലങ്ങൾ നികത്തിക്കൊണ്ടിരിക്കുന്നത്. ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിൽ പറയങ്കേരി പാലത്തിനു സമീപം 30 സെന്റ് പുഞ്ചനിലം നികത്തിയതിനെതിരേ പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ നികത്തിയ നിലം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവിറങ്ങിയിരുന്നു. പക്ഷേ, നാളിതുവരെ യാതൊരു നടപടിയുമായിട്ടില്ല. നികത്തിയ നിലം സർക്കാർ ചെലവിൽ പൂർവസ്ഥിതിയിലാക്കിയിട്ട് ഉടമയിൽനിന്ന് ഈടാക്കുമെന്ന റവന്യൂ അധികൃതരുടെ മറുപടി പതിവു പല്ലവിയായിരിക്കുകയാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക