പത്തനംതിട്ട: ലഹരിവസ്തുക്കൾക്കെതിരായ പോലീസ് റെയ്ഡ് തുടരുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. പന്തളം, കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. പന്തളം കടക്കാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ പശ്ചിമബംഗാൾ സ്വദേശികളായ അബ്ദുൽ ആഷിഫ് (19), പിന്റു ( 22) എന്നിവരാണ് പന്തളം പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങിയത്. ആഷിഫിന്റെ കൈയിൽ നിന്നും 145 ഗ്രാം കഞ്ചാവും പിന്റുവിൽ നിന്നും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പോലീസ് ഇൻസ്പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു പരിശോധന. എസ്ഐ അനീഷ് ഏബ്രഹാം, സിപിഒമാരായ എസ്.അൻവർഷ , കെ.അമീഷ്, ജി.രഞ്ജിത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോന്നിയിൽ പിടികൂടിയ കുമ്മണ്ണൂർ നെടിയകാലയിൽ പുത്തൻ വീട്ടിൽ സക്കീർ (30), കല്ലേലിതോട്ടം കോന്നി എസ്റ്റേറ്റ് വെസ്റ്റ്ഡിവിഷൻ ബാലു(29) എന്നിവരിൽ നിന്നും അഞ്ച് ഗ്രാം വീതം കഞ്ചാവ് പിടിച്ചെടുത്തു. ഡാൻസഫ് ടീമും കോന്നി പോലീസും ചേർന്നാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക