കോട്ടയം: റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ റെയിൽവേ പോലീസ് പിടികൂടി. ജാർഖണ്ഡ് സ്വദേശി ജൂബെലി (30) നെയാണ് പിടികൂടിയത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പ്ലാറ്റ്ഫോമിൽ ചാർജിംഗിനായി ഇട്ടിരുന്ന മൊബൈൽ ഫോൺ മോഷണം പോയതായി പരാതി ലഭിച്ചതിനെത്തുടർന്നു സിസിടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക