തൃശൂർ: തുണിക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനെ മദ്യലഹരിയിൽ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടവിലങ്ങ് കണിച്ചുകുന്നത്ത് വീട്ടിൽ ജോബ് ( 45) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരൻ എറിയാട് ചള്ളിയിൽ വീട്ടിൽ ഗിരീശൻ ( 54) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗിരീശന്റെ മാതാപിതാക്കളെ തെറിവിളിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് വാക്കു തർക്കമുണ്ടായിരുന്നു. തുടർന്നാണ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിക്ക് സമീപമുള്ള ഒരു ചായക്കടയിൽ വച്ച് ജോബ് ഗിരീശനെ ആക്രമിച്ചത്. ഇയാൾ 11 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. |

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക