നിലമ്പൂർ : കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾ ജില്ലയിൽ രണ്ടിടത്ത് കൂടി തുടങ്ങുന്നു. നിലമ്പൂരും പൊന്നാനിയിലുമാണ് ഇന്ന് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നത്. നേരത്തെ എടപ്പാളിൽ തുടങ്ങിയിരുന്നു. എന്നാൽ എടപ്പാളിൽ ഇതുവരെ ഹെവി വാഹനങ്ങൾക്ക് മാത്രമാണ് പരിശീലനം നൽകിയിരുന്നത്. നിലമ്പൂരിലും പൊന്നാനിയിലും ഹെവി വാഹനങ്ങൾക്ക് പുറമെ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും (എൽഎംവി) പരിശീലനം നൽകുന്നുണ്ട്. കേന്ദ്രങ്ങളിൽ പരിശീലനം നൽകാൻ രണ്ടു പേരെ വീതം നിയമിച്ചിട്ടുണ്ട്. ഹെവി വാഹനങ്ങൾക്കും ലൈറ്റ് വാഹനങ്ങൾക്കും 30 ക്ലാസ് വീതമാണ് നൽകുന്നത്. ഒന്‍പതിനായിരം രൂപയാണ് പരിശീലന നിരക്ക്. പരിശീലനം നൽകി ലൈസൻസ് എടത്തുകൊടുക്കും. 26 പ്രാക്ടിക്കൽ ക്ലാസും നാല് തിയറി ക്ലാസുമാണ് നൽകുക. ഒരു കോഴ്സ് ആയിട്ടാണ് പരിശീലനം. ഒരു ബാച്ചിൽ 16 പേർക്കാണ് അവസരം. പട്ടികജാതി-വർഗ വിഭാഗംപഠിതാക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ 20 ശതമാനം ഫീസിൽ ഇളവുണ്ടാകും. ലൈറ്റ് മോട്ടോർ വെഹിക്കിളും ഇരുചക്രവാഹനവും കൂടി ഒന്നിച്ചെടുത്താൽ 11,000 രൂപ മാത്രമാണ് നിരക്കുണ്ടാവുക. ലൈസൻസ് ലഭിച്ചവർക്ക് വാഹനം കൂടുതൽ ഓടിച്ച് പരിശീലനം ലഭിക്കാനുള്ള സൗകര്യവും നൽകും. ഹെവി വാഹനങ്ങൾക്ക് 50 കിലോമീറ്റർ വരെ ഓടിക്കാൻ 5000 രൂപയാണ് നിരക്ക്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക