കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചു. സഹപാഠികളോട് പെൺകുട്ടി വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 2024 ഡിസംബറിലായിരുന്നു സംഭവം. ഭയം കാരണം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാൽ സ്കൂളിലെ കൂട്ടുകാരിയോട് പറഞ്ഞതിലൂടെയാണ് അധ്യാപകർ വിവരമറിഞ്ഞത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിൽക്കുന്നയാളെന്നും പൊലീസ് പറയുന്നു. സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെട്ടതോടെയാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിക്ക് കൗൺസിലിങ് നൽകുകയും ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസിൽ പരാതി നൽകുകി. ഈ സംഭവത്തിൽ ഒമ്പതാം ക്ലാസ്സുകാരനെക്കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പുതിയൊരു പരാതി ലഭിച്ചത്. പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് തുടർച്ചയായി കൗൺസിലിങ് നൽകാൻ പൊലീസ് തീരുമാനിച്ചു. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിന് പൊലീസ് റിപ്പോർട്ട് നൽകും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക