തിരുവനന്തപുരം: ശ്രീകാര്യത്ത് കൊറിയറിലെത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബീഹാർ സ്വദേശി മുജാഹിദ് മൻസുദി (40) ആണ് പിടിയിലായത്. 61 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. ശ്രീകാര്യം പൗഡികോണത്തെ കൊറിയർ സ്ഥാപനത്തിൽ ബംഗളൂരുവിൽ നിന്നാണ് ഇവ എത്തിച്ചത്. പ്രതി തിരുമലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മുൻപും പല തവണ ഇത്തരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക