
തിരുവനന്തപുരം: ബസിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്യുകയും തടയാൻ ശ്രമിച്ച കണ്ടക്ടറെ ക്രൂരമായി മർദിച്ചു ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ കണ്ടക്ടർ സോമനാണ് മർദനമേറ്റത്.ഇയാൾ പൂവാർ ഗവ. ആശുപത്രിയിൽ ചികിൽസതേടി. സംഭവത്തിൽ കരുംകുളം പുല്ലുവിള പി.പി. വിളാകം ഹൗസിൽ രാജു(28)വാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ കൊച്ചുപള്ളി ജംഗ്ഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നും പൂവാറിലേക്കു വരികയായിരുന്ന ബസിൽ അമ്പലത്തറയിൽ നിന്നാണ് രാജു കയറിയത്. മുൻവാതിലിലൂടെ കയറിയ ഇയാൾ സ്ത്രീകളെ ഉപദ്രവിക്കാൻ തുടങ്ങി. ഇതുകണ്ട ഡ്രൈവർ വിവരം കണ്ടക്ടറോടു പറഞ്ഞു. ഇതു ചോദ്യചെയ്ത കണ്ടക്ടറോട് തട്ടിക്കയറിയ പ്രതി അസഭ്യം വിളിക്കാൻ തുടങ്ങി. കരിച്ചൽ എത്തിയതോടെ കണ്ടക്ടറുടെ അടുത്തെത്തി ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചശേഷം മുഖത്തും നെഞ്ചിലും മർദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിനു നൽകി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക