Saturday, 8 March 2025

വൈദ്യുത കേബിൾ കഴുത്തിൽ കുടുങ്ങി : ബൈക്ക് മറിഞ്ഞ് അച്ഛനും മകനും പരിക്ക്

SHARE



പാലക്കാട്: വൈദ്യുത കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ (56), മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.15 ന് ഷൊർണൂർ കുളപ്പുള്ളി യു പി സ്കൂളിനു മുന്നിലായിരുന്നു സംഭവം. ഷൊർണൂര്‍ റയിൽവേ സ്‌റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ താഴ്ന്ന് കിടന്ന കേബിൾ മദൻ മോഹൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ മദൻ മോഹന് കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. അനന്തുവിന് കൈക്കും കാലിനും പരിക്കേുണ്ട്. ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തുവിനെ പ്ലാസ്റ്റർ ഇട്ടശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഏതെങ്കിലും ഉയരം കൂടിയ വാഹനം തട്ടി കേബിൾ പൊട്ടിയത് ആകാമെന്നാണ് കെഎസ്ഇബി അധികൃതര്‍ തരുന്ന വിശദീകരണം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user