കൊച്ചി: കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം. കുണ്ടന്നൂരിലെ എംപയർ പ്ലാസ എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ഹോട്ടലിലെ അടുക്കള ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ താമസക്കാരുണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരെന്നാണ് വിവരം. ജീവനക്കാരും സുരക്ഷിതരാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, വലിയ നാശനഷ്ടം ഉണ്ടായതായാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക