Saturday, 22 March 2025

കോഴിക്കോട് നിർത്തിയിട്ടിരുന്ന കാറില്‍ നിന്നും 40 ലക്ഷം കവർന്നു

SHARE



കോഴിക്കോട്ട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കാറിന്റെ ചില്ല് തകര്‍ത്താണ് വാഹനത്തിനുള്ളില്‍ ചാക്കില്‍ സൂക്ഷിച്ച പണം അപഹരിച്ചത്. ആനക്കുഴിക്കര സ്വദേശി റഹീസാണ് പരാതി നല്‍കിയത്. കെയര്‍ ലാന്റ് അശുപത്രിയുടെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും 40.25 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന നിലയിലാണ്. ബൈക്കിലെത്തിയ രണ്ടുപേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

റഹീസിന്റെ ഭാര്യപിതാവിന്റെ കച്ചവടസ്ഥാപനം വിറ്റപ്പോള്‍ ലഭിച്ച പണം അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ റഹീസിനെ ഏല്‍പ്പിയ്ക്കുകയായിരുന്നുവെന്ന് അമ്മ സുഹ്‌റ പറഞ്ഞു. ഭാര്യ പിതാവ് നിര്‍ദേശിച്ചയാള്‍ക്ക് പണം കൈമാറാനാണ് പൂവാട്ടുപറമ്പിലേക്ക് പോയത്. ആശുപത്രി പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി പണം ഏറ്റു വാങ്ങാനെത്തിയ ആളെ കാണാന്‍ റഹീസ് പോയി. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിഞ്ഞത്.

പണത്തിന്റ ഉറവിടം, ഇത്രയധികം പണം ചാക്കിനുള്ളില്‍ എന്തിന് സൂക്ഷിച്ചു, ബൈക്കിലെത്തിയവര്‍ കൊണ്ടുപോയ ചാക്കിലുള്ളത് പണം തന്നെയാണോ തുടങ്ങി നിരവധി സംശയങ്ങളാണ് പൊലീസിനുള്ളത്. റഹീസിനെ വിശദമായി ചോദ്യം ചെയ്തുവരുന്ന പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user