ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. വിസ അപേക്ഷകളിൽ ബോട്ട് ഇടപെടൽ കണ്ടെത്തിയതായും അത്തരം വഞ്ചനാപരമായ നടപടികൾ അനുവദിക്കില്ലെന്നും എംബസി അറിയിച്ചു ഡൽഹി: തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. ഇതിൽ ഉൾപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിംഗ് പ്രിവിലേജുകൾ ഇന്ത്യയിലെ യുഎസ് എംബസി താൽക്കാലികമായി നിർത്തിവച്ചതായി ഇന്ത്യയിലെ യുഎസ് എംബസി ഒരു ഇമെയിലിൽ അറിയിച്ചു. വിസ അപ്പോയിന്റ്മെന്റുകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്നും അത്തരം വഞ്ചനാപരമായ നീക്കങ്ങൾ അനുവദിക്കില്ലെന്നും എംബസി അറിയിച്ചു. ഇതിന് പിന്നിലുള്ള ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചനയിൽ ഒരു വിട്ടുവീഴ്ചയുമില്ല. തട്ടിപ്പ് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക