Wednesday, 5 March 2025

17 കാരിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

SHARE



മുംബൈ: അന്ധേരിയില്‍ 30 കാരന്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. 60 ശതമാനത്തിലധികം പൊള്ളലേറ്റ 17 കാരി മരണത്തോട് പോരാടുകയാണ്. അന്ധേരിയിലെ മാരോള്‍ സ്വദേശികളായ ജിതേന്ദ്രയും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നെന്നും പെണ്‍കുട്ടിയോട് ഇയാള്‍ അതിക്രമം കാണിച്ചതിന് കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ ജിതേന്ദ്രയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടി കൂട്ടുകാരികളുടെ കൂടെ പുറത്തിറങ്ങിയതായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം റോഡിന് സമീപം ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മേല്‍ ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  പെണ്‍കുട്ടിയെ പരിചയമുള്ള ഒരാള്‍ കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചു. അമ്മ സ്ഥലത്തെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമായി 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് നിലവില്‍ പെണ്‍കുട്ടി. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user