കാസർകോട് പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ 15 കാരിയേയും അയൽവാസിയായ 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15) അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ 26 ദിവസം മുൻപാണ് കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി ഇന്നു രാവിലെ മുതൽ 52 അംഗ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് പെൺകുട്ടിയുടെ വീടിനു സമീപമുള്ള ഗ്രൌണ്ടിനടുത്തുള്ള മരത്തിൽ അയൽ വാസിയായ 42 കാരനായ പ്രദീപിനൊപ്പം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രദീപിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തു വന്നിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നാണെന്നാണ് പൊലീസ് കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെയും യുവാവിന്‍റെയും മൃതദേഹം കണ്ടെത്തിയത്. കുമ്പള പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് മാതാപിതാക്കള്‍ പരാതി നൽകിയത്. പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ പ്രദീപിനെയും കാണാതായിരുന്നു. ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു. മൊബൈൽ ഫോണ്‍ ലോക്കേഷൻ കണ്ടെത്തിയാണ് പൊലീസ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയും കണ്ടെടുത്തിട്ടുണ്ട്.
ഇളയകുട്ടിയാണ് 15 കാരിയെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. പലയിടത്തും തിരഞ്ഞെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണിൽ വിളിച്ചപ്പോൾ ആദ്യം റിങ് ചെയ്തെങ്കിലും പീന്നീട് ഫോൺ സ്വിച്ച് ഓഫ് ആയെന്നും പിതാവ് പറഞ്ഞു. കുട്ടിയെ കാണാതായ വിവരം പറയാൻ അയൽ വാസിയായ പ്രദീപിനെ വിളിച്ചെങ്കിലും ഇയാൾ ഫോണെടുക്കാത്തതിനെത്തുടർന്നാണ് പ്രദീപിനെ സംശയം തോന്നിയതെന്നുമാണ് കുട്ടിയുടെ മാതാവ് പറഞ്ഞത്. ഇതോടെ ഇവർ കുമ്പള പോലീസൽ പരാതി നൽകുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക