ന്യൂഡൽഹി: ഓണ്‍ലൈൻ ഗെയിമുകളുടെ അപകടങ്ങൾ കണക്കിലെടുത്ത് 1410 ഗെയിമിംഗ് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ. ഓണ്‍ലൈൻ ഗെയിമിംഗും വാതുവയ്പും സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാന നിയമസഭയ്ക്കു മാത്രമേ ഇവ നിരോധിക്കുന്നതിനോ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോ സാധിക്കുവെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കി. ഭരണഘടനപ്രകാരം വാതുവയ്പും ചൂതാട്ടവും സംസ്ഥാന ലിസ്റ്റിലെ 34-ാം എൻട്രിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ നിരോധിക്കുന്നതിനും എന്തെങ്കിലും നിയമനിർമാണം നടത്തുന്നതിനും സംസ്ഥാനങ്ങൾക്കു മാത്രമേ അധികാരമുള്ളൂ.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക