മലപ്പുറം: തിരൂരില്‍ വന്‍ എംഡിഎംഎ വേട്ട. 141 ഗ്രാം എംഡിഎംയുമായി മൂന്ന് പേര് അറസ്റ്റില്‍. തിരൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് വ്യാഴാഴ്ച രാത്രി 11ഓടെയാണ് മൂന്ന് പ്രതികളും പിടിയിലായത്. പെരിന്തല്‍മണ്ണ സ്വദേശി ഹൈദരാലി, വേങ്ങര സ്വദേശി അസൈനാര്‍, കണ്ണമംഗലം സ്വദേശി മുഹമ്മദ് ഖബീര്‍ എന്നിവരാണ് അറസ്റ്റിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് കണ്ടതോടെ ഇവരെ പോലീസ് പരിശോധിക്കുകയായിരുന്നു. തിരൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്ക്ക്എംഡിഎംഎ ചില്ലറ വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. ഹൈദരാലി ഈ മാസം 15നാണ് ഒമാനില്‍നിന്ന് വന്നത്. എംഡിഎംഎ ഇവിടെനിന്ന് കൊണ്ടുവന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ അടുത്തിടെ പല തവണ ഒമാനില്‍ പോയി വന്നിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക