പത്തനംതിട്ടയിൽ 10 വയസുകാരനായ മകന്റെ ദേഹത്ത് എംഡിഎംഎ ഒട്ടിച്ച് കടത്തി വിൽപന നടത്തിയ പിതാവ് അറസ്റ്റിൽ. തിരുവല്ല ദീപ ജംഗ്ഷൻ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പൊലീസിന്റെ പിടിയിലായത്. 10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടിയാണ് സ്കൂൾ വിദ്യാർത്ഥികൾക്കടക്കം പ്രതി എംഡിഎംഎ വിറ്റിരുന്നത്.
മകന്റെ ദേഹത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചശേഷം ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ രീതി.ശനിയാഴ്ച പുലർച്ചെയാണ് മുഹമ്മദ് ഷെമീറിനെ പിടികൂടിയത്. പ്രതിയിൽ നിന്ന് 3.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആറുമാസമായി തിരുവല്ല പൊലീസിന്‍റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു ഷെമീർ. ഇടപാടുകാരായ വിദ്യാർത്ഥികളെയും ഷമീർ വിൽപനയുടെ ഇടനിലക്കാരായി ഉപയോഗിച്ചിരുന്നു.
കർണാടക ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തിരുവല്ലയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്കൂൾ കോളജ് വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് എത്തിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക