Saturday, 8 February 2025

നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ എൽക്ലാസിക്കോ എത്തുന്നു

SHARE

മലയാള സിനിമയുടെ ചരിത്രം തിരുത്താൻ  എൽക്ലാസിക്കോ എത്തുന്നു.. 

നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്


വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലയാള സിനിമയിൽ പുതുമകളുടെ കയ്യൊപ്പുകൾ തീർത്ത നിരവധി അതുല്യ കലാകാരന്മാർ ഉണ്ട് നമുക്ക്.. വെള്ളിത്തിരയുടെ ഓർമതാളുകളിൽ അവയെല്ലാം ചരിത്രങ്ങളായി നിലനിക്കുകയും ചെയ്യുന്നുണ്ട്...

അടുത്ത കാലങ്ങളിൽ നവാഗത സംവിധായകരുടെ സൃഷ്ടികൾ മലയാളക്കര ചേർത്ത് പിടിച്ചതും നമ്മൾ കണ്ടതാണ്.. കനകം വിളയുന്ന കാഞ്ഞിരപ്പള്ളി പണ്ടേ മലയാള സിനിമക്ക് ഒരു വസന്തം തന്നെയായിരുന്നു... അതിൽ ഒരു പൊൻ തൂവൽകൂടി ചാർത്താൻ കാലം കാത്തു നില്കുന്നു എന്ന് പറയാം 

നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത് കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം  നൈസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്.
 
രോഹിത് റെജി, അമീർ സുഹൈൽ ചേർന്നാണ് രചന.നിർവഹിക്കുന്ന "എൽക്ലാസിക്കോ " എന്ന മലയാളം സിനിമ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.. മലയാള സിനിമയിൽ അരങ്ങു വാഴുന്ന ഷെയിൻ നിഗം, ചെമ്പൻ വിനോദ്, അനുപമ പരമേശ്വരൻ തുടങ്ങിയ പ്രമുഖ താര നിരകളാണ് ചിത്രത്തിൽ ഉള്ളത്, 

കഥയിലും, ചിത്രീകരണ രീതിയിലും മലയാള സിനിമക്ക് പുതിയൊരു അനുഭവം ആകുമെന്നാണ് വെള്ളിത്തിരയിലെ പ്രമുഖരുടെ വിലയിരുത്തലുകൾ...ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സിനിമാ ലോകത്ത് വൻ ചർച്ചാ വിഷയമാണ്..
പ്രമുഖ സംവിധായക്കാരും താരങ്ങളും ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user