കണ്ണൂർ: ആറളം ഫാമിലെ കാട്ടാന ആക്രമണത്തിനു പരിഹാരം കാണുന്നതിന് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച സര്‍വകക്ഷി യോഗം ചേരും. ഞായറാഴ്ച നടന്ന കാട്ടാന ആക്രമണത്തിൽ കരിക്കാമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവർ മരിച്ചിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സര്‍വകക്ഷി യോഗം ചേരുന്നത്. ഇന്ന് വൈകുന്നേരം മൂന്നിന് ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടര്‍, പോലീസ്, വനം, ട്രൈബല്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ഞായറാഴ്ച വൈകുന്നേരം ചേർന്ന കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലാണ് സര്‍വകക്ഷി യോഗം നടത്താന്‍ തീരുമാനിച്ചത്. ആനമതില്‍ പണി വേഗത്തില്‍ പൂർത്തിയാക്കാൻ ടിആര്‍ഡിഎമ്മിനോട് ആവശ്യപ്പെടുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ആറളം ഫാം ബ്ലോക്ക് 13ലാണ് വെള്ളിയെയും ഭാര്യ ലീലയെയും കാട്ടാന ചവിട്ടിക്കൊന്നത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക