തിരുവല്ല: ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം 3.45ന് പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറ്റിലുണ്ടായ അപകടത്തിൽ വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ രതീഷ് കുമാര്‍ (രമേശ്, 26) ആണ് മരിച്ചത്. സുഹൃത്തുക്കളായ സന്ദീപ്, റോഷന്, അജിത്ത് എന്നിവരും മറിഞ്ഞ ചങ്ങാടത്തില്‍ ഉണ്ടായിരുന്നു. മൂവരും നീന്തി രക്ഷപ്പെട്ടു. തിരുവല്ലയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലില്‍ രാത്രി എട്ടിനാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക