തിരുവല്ല: അപ്പര്‍കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞവർഷം ഉണ്ടായ പക്ഷിപ്പനിയേ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധന പൂര്‍ത്തിയാക്കാത്തതിനാല്‍ താറാവ് കര്‍ഷകര്‍ ദുരിതത്തില്‍. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട 38 പ്രഭവകേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പഠനവും പരിശോധനയും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബില്‍ പൂര്‍ത്തിയായിട്ടില്ല. ഇതോടെ അപ്പർകുട്ടനാടൻ മേഖലകളായ നിരണം, കടപ്ര, വീയപുരം, നെടുമ്പ്രം പ്രദേശങ്ങളിലെ കര്‍ഷകരാണ് ദുരിതത്തിലായത്. പക്ഷിപ്പനിയേ തുടര്‍ന്ന് പത്തുമാസം മുമ്പ് അടച്ചുപൂട്ടിയ നിരണം ഡക്ക് ഫാം തുറന്നു പ്രവര്‍ത്തിപ്പിക്കാനും ഇതുമൂലം സാധിച്ചിട്ടില്ല. പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ അപ്പർകുട്ടനാട് മേഖലയില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കിയിരുന്നു. ദേശാടനപക്ഷികളുടെ സീസണ് കഴിയുമ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. കർഷകരുടെ ജീവിതമാർഗം നിലച്ചു ഡക്ക്ഫാമിലെ ഹാച്ചറികളുടെ പ്രവര്‍ത്തനങ്ങള്‍ നിർത്തിയതും താറാവ് കര്‍ഷകരെയും ദുരിതത്തിലാക്കി. മുമ്പ് മുട്ടവിരിഞ്ഞ് ഒരുദിവസമായ കുഞ്ഞുങ്ങളെയാണ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇങ്ങനെ മാസംതോറും 20,000ത്തോളം താറാവ് കുഞ്ഞുങ്ങളെവരെ വില്പന നടത്തിയിരുന്നു. ഗുണമേന്മയുള്ളതും കുറഞ്ഞവിലയിലും ലഭിച്ചിരുന്ന താറാവ് കുഞ്ഞുങ്ങളെ വളര്‍ത്തി മുട്ടയും ഇറച്ചിയും വില്പനനടത്തി നൂറുകണക്കിന് കര്‍ഷകരാണ് ഉപജീവനം നടത്തിയിരുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക