വാഴക്കുളം: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷാ ക്യാന്പ് നടത്തി. അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ ക്യാന്പ് ഉദ്ഘാടനം നിർവഹിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ തുടങ്ങി ഭക്ഷണപദാർഥങ്ങൾ പാകം ചെയ്തു നൽകുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സാംക്രമിക രോഗങ്ങൾ ഇല്ലെന്ന് രക്ത പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. എറണാകുളം ജോ-അൻസ് മെഡിക്കൽ സെന്ററിലെ ഡോ. ജോസ് മാത്യു നേതൃത്വം നൽകി. ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ്, യൂണിറ്റ് സെക്രട്ടറി തോമസ്, എം.പി. ഷൈലജ, ജോമറ്റ് മാനുവൽ, ജിജി പോൾ, അരുണ്‍ ജോർജ്, കെ.ടി. റോജി എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക