Monday, 24 February 2025

ചെറുകിട ഹോട്ടലുകൾക്ക് മാലിന്യസംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ പൊതുസംവിധാനം ഏർപ്പെടുത്തണം : ജി. ജയപാൽ

SHARE



 തിരൂർ : ചെറുകിട ഹോട്ടലുകൾക്ക് മാലിന്യസംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ പൊതുസംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആവശ്യപ്പെട്ടു.  കെ.എച്ച്.ആർ.എ. സുരക്ഷാ പദ്ധതിയിൽ തിരൂരിൽ മരിച്ചവരുടെ കുടുംബത്തിനുള്ള (രണ്ടുപേർക്ക് 20 ലക്ഷം രൂപ) നൽകുന്ന ചടങ്ങിൽ സുരക്ഷാ പദ്ധതി വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തിരൂർ ടൗൺഹാൾ പരിസരത്ത് നടന്ന സഹായധന വിതരണച്ചടങ്ങ് കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.      കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ് സി.എച്ച്. സമദ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ എ.പി. നസീമ, കെ.എച്ച്.ആർ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുറഹ്‌മാൻ, സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്, സംസ്ഥാന വർക്കിങ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. സുഗുണൻ, വി.ടി. ഹരിഹരൻ, സംസ്ഥാന ഉപദേശകസമിതി ചെയർമാൻ എം. മൊയ്തീൻകുട്ടി ഹാജി, സംസ്ഥാന സെക്രട്ടറിമാരായ ഷിനാജ് റഹ്‌മാൻ, ടി.പി. സജീർ, ജില്ലാ വർക്കിങ് പ്രസിഡന്റ് അമീർ സബ്ക്ക, ജില്ലാ ട്രഷറർ ബഷീർ റോളക്സ്, മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി. രഘു തുടങ്ങിയവർ പ്രസംഗിച്ചു. 




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user