തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ 29 വർഷമായി പ്രവർത്തിക്കുന്ന ആശ്രയ എന്ന സ്ത്രീ സംഘടനയുടെ നേതൃത്വത്തിൽ പാളസം സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് സെന്റിനറി ഹാളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. ആർസിസിയിലെ രോഗികളെ സഹായിക്കുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. എഡിജിപി പി. വിജയൻ മേള ഉദ്ഘാടനം ചെയ്തു. അനുപമ ഐഎഎസ് ആശംസകൾ അർപ്പിക്കുകയും ആദ്യവിൽപന നിർവഹിക്കുകയും ചെയ്തു. ഡെയ്സി ജേക്കബ് ആദ്യ ഉത്പന്നം സ്വീകരിച്ചു. ആശ്രയ പ്രസിഡന്റ് ശാന്ത ജോസ് സ്വാഗതവും ജെസി ജേക്കബ് നന്ദിയും പറഞ്ഞു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക