
പാലക്കാട്: നിർദിഷ്ട മലയോരഹൈവേ മലയോരമേഖല ഒഴിവാക്കി നിർമിക്കാൻ പദ്ധതി. അഞ്ചു റീച്ചുകൾ ആയാണ് പാലക്കാട് ജില്ലയിൽ മലയോര ഹൈവേ നിർമാണത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ അഞ്ചാം റീച്ച് ആയാണ് നെന്മാറ മേഖല ഉൾപ്പെടുത്തിയിരിക്കുന്നത്. നെന്മാറ മേഖലയിൽ ഹൈവേ മലയോരമേഖലയെ ഒഴിവാക്കി കുമ്പളക്കോട്, വിത്തനശേരി മുതൽ വടക്കഞ്ചേരി തങ്കം ജംഗ്ഷൻ വരെ സംസ്ഥാനപാതയിലേക്ക് ലയിപ്പിച്ച് നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇപ്രകാരം മലയോരഹൈവേ നിർമാണം ആരംഭിച്ചാൽ നെന്മാറ, അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലെ മലയോരമേഖലകൾക്ക് മലയോരഹൈവേ സൗകര്യം ലഭ്യമല്ലാതാകും. നാലാംറീച്ചിൽ തെന്മലയോരത്തുള്ള പൊതുമരാമത്തുപാതകളും പഞ്ചായത്തുപാതകളും നവീകരിച്ച് മലയോര ഹൈവേയാക്കാനായിരുന്നു പ്രാഥമികപഠനം നടത്തിയത്. പനങ്ങാട്ടിരി നിന്നും എലവഞ്ചേരി, പറശേരി, കണ്ണോട് കൊടുവാൾപാറ, അളുവശേരി, പോക്കാൻമട വഴി പോത്തുണ്ടിയിലും പിന്നീട് കോതശേരി മാട്ടായി തളിപ്പാടം, കരിമ്പാറ, ഒലിപ്പാറ കുളിക്കടവ് വഴി മംഗലംഡാമിലും തുടർന്ന് വക്കാല, അമ്പിട്ടൻതരിശ്, കൊന്നക്കൽകടവ്, കോരഞ്ചിറ, കണക്കൻതുരുത്തി, വാൽക്കുളമ്പ് വഴി പന്തലാംപാടം ദേശീയപാതയിലെത്തിക്കാനാണ് പ്രാഥമിക പരിശോധന നടത്തിയത്. ഇതുമാറ്റിയാണ് അഞ്ചാം റീച്ച് മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ കുമ്പളക്കോട് നിന്നും വിത്തനശേരി, നെന്മാറ, ചിറ്റിലഞ്ചേരി, വഴി വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ എത്തിക്കുന്ന രീതിയിൽ നിർമാണം നടത്താനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക