വെള്ളറട: മകന് അച്ഛനെ വെട്ടിക്കൊന്ന സംഭവത്തിൽ കിളിയൂരിലെ വീട്ടിലെത്തി പോലീസ് വിശദമായ തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പില്‍ പങ്കാളിത്തം വഹിച്ചു. കൊല്ലപ്പെട്ട ജോസിന്റെ മകൻ പ്രവീൺ ജോസിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. പൂട്ടു തകര്‍ത്താണു ഫോറന്‍സിക് സംഘവും പോലീസും മു റിക്കുള്ളിൽ കടന്നു വിശദമായ പരിശോധന നടത്തിയത.് ജോസിനെ മകന് കഴിഞ്ഞ ദിവസം രാത്രി പത്തിനു വെട്ടി വീഴ്ത്തിയ സ്ഥലവും രണ്ടാം നിലയിലെ സഹോദരൻ പ്രജിന് ജോസിന്റെ മുറിയിലും ഫോറന്‍സിക് വിദഗ്ധരും പോലീസ് സംഘവും വിശദമായ തെളിവെടുപ്പ് നടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ റസല്‍രാജ്, ദീപു എന്നിവര്‍ പരിശോധനയില്‍ പങ്കാളിത്തം വഹിച്ചു. കൊല്ലപ്പെട്ട ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. പ്രവീണ്‍ ജോസ് ജോസിനെ വെട്ടി വീഴ്ത്തിയതു കണ്ടു ഭാര്യ ബോധമറ്റു വീണു ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ഇവർ ചികിത്സയിൽ തുടരുകയാണ്. പ്രവീണ്‍ ജോസ് പോലീസ് സ്റ്റേഷനില്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ സഹകരിക്കുന്നില്ല. ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കുന്നുമില്ല. പ്രവീണ്‍ ജോസിനെ മെഡിക്കല്‍ പരിശോധനയ് ക്ക് വിധേയമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ചൈനയില്‍ മെഡിസിന് പഠനത്തിനിടെ കോവിഡുമൂലം നാട്ടില്‍ മടങ്ങി വന്നതായിരുന്നു പ്രവീൺ. സർട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയില്ല. പഠനത്തിന് 65 ലക്ഷം രൂപയില്‍ അതികം ചെലവായതിനെച്ചൊല്ലി ജോസ് മകനെ കുറ്റപ്പെടുത്തുമായിരുന്നു. അതിന്റെ പ്രതികാരമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക