
കോട്ടയം: കോട്ടയം ഫുഡ് ഫെസ്റ്റിന്റെ ആദ്യ സ്റ്റാള്‍ വില്പന ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിച്ചു. കൊച്ചിയിലെ തറ ലോക്കല്‍ റെസ്റ്ററന്റ് പാര്‍ട്ണര്‍ പോള്‍ ജോര്‍ജ് ആദ്യ സ്റ്റാള്‍ ഏറ്റുവാങ്ങി. കോട്ടയം റബര്‍ ടൗണ്‍ ടൗണ്‍ ടേബിള്‍ 121 ചെയര്മാന് ചിന്റു കുര്യന് ജോയി, മുന്‍ ചെയര്മാന് സിറിൾ ഫ്രാന്‍സിസ്, നിഖില്‍ കുരുവിള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു റൗണ്ട് ടേബിള്‍ 121ന്റെ നേതൃത്വത്തില്‍ കോട്ടയം നാഗമ്പടം മൈതാനത്താണ് നാളെ മുതല്‍ മാര്‍ച്ച് രണ്ടു വരെയാണ് ഫുഡ്ഫെസ്റ്റ്. റൗണ്ട് ടേബിള്‍ 121ന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന സ്പര്‍ശ് സ്കൂളിന്റെ ധനശേഖരണാര്‍ഥമാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. നാളെ വൈകുന്നേരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രണ്ടിനു ചേരുന്ന സമാപന സമ്മേളനം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. 20 ഫുഡ് സ്റ്റാളുകളും 20 നോണ്‍ ഫുഡ് സ്റ്റാളുകളുമാണ് ഫുഡ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക